ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ സായുധ സേനയോടും മറ്റു വകുപ്പുകളോടും ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതേസമയം കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വകുപ്പ് തലവന്‍മാര്‍ വിശദീകരിച്ചു. സേനയുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ 1,462 പേരെ പാര്‍പ്പിക്കുകയും അതില്‍ 389 പേരെ നിരീക്ഷണ കാലവധിക്കു ശേഷം വിടുകയും ചെയ്തു. മനേസര്‍, ഹിന്‍ദാന്‍, ജയ്‌സല്‍മര്‍, ജോധ്പുര്‍, മുംബൈ എന്നിവിടങ്ങളില്‍ 1,073 പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 950 പേര്‍ക്കുകൂടിയുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Post Your Comments