KeralaLatest NewsNews

ഞാന്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറി, സര്‍ജ്ജറി കഴിഞ്ഞ് എട്ട് ദിവസം എന്നെ നോക്കിയത് നടി അനുശ്രീ; മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്‍റെ കുറിപ്പ് വൈറല്‍

കൊച്ചി:നടി അനുശ്രീയ്ക്ക് കടപ്പാടും നന്ദിയും അറിയിച്ച് പ്രശസ്ത മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാല്‍. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാര്‍ച്ച്‌ 9ന് സാധിച്ചു. ഞാന്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറി. എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓര്‍ക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എന്‍റെ അനുകുട്ടിയോടാണ്. മാര്‍ച്ച്‌ 8 ന് റിനെയ് മെഡിസിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ മുതല്‍ എന്‍റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി. സര്‍ജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കിയെന്നും അവർ പറയുന്നു.

Read also: സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ല്‍​പ്പ​ന ഈടാക്കുന്നത് ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ ഉദ്യോഗസ്ഥർക്ക് നേരെയും പോലീസിന്റെ ലാത്തിയടി; അടി ഏൽക്കാതെ ഓടി രക്ഷപെട്ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാര്‍ച്ച്‌ 9ന് സാധിച്ചു. ഞാന്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറി………. എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓര്‍ക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എന്റെ അനുകുട്ടി. എന്നെ മാര്‍ച്ച്‌ 8 ന് Renai medcity Hospital Admit ചെയ്യുമ്ബോള്‍ മുതല്‍ എന്റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി.സര്‍ജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയില്‍ Hospitalil വന്നു നിന്നു. ഹോസ്പിറ്റലിലെ Doctors നും Nurse മാര്‍ക്കും എല്ലാവര്‍ക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആര്‍ട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്‌നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളില്‍ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്‌നേഹും നന്ദിയും പ്രാര്‍ത്ഥനയും ഉണ്ടാവും…

ഇനി ഞാന്‍ പറയട്ടെ……. ഞാന്‍ പിങ്കി വിശാല്‍ .സജീഷ് എന്ന പേരിലാണ് കുറേ കാലം ജീവിച്ചതെങ്കിലും മനസ്സ് കൊണ്ട് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. എന്റെ പിങ്കി എന്ന പേര് വിളിക്കുന്നത് 10 ക്ലാസ്സ് കഴിഞ്ഞു part time ജോലിയ്ക്ക് പോകുമ്ബോള്‍ എന്റെ കമ്മ്യൂണിറ്റി അനസൂയ ഹരി ആണ് എന്നെ പിങ്കി വിളിച്ചത്. അന്നു മുതല്‍ പിങ്കി ആയി.മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആക്കണം എന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും അതിന്റെ സാമ്ബത്തിക കാര്യങ്ങള്‍ താങ്ങാന്‍ കഴിയുന്ന family ആയിരുന്നില്ല എന്റേത്.2012 ല്‍ പട്ടണം മേയ്ക്കപ്പ് അക്കാദമിയില്‍ കോഴ്‌സ് ചേര്‍ന്നു.. 120000 കോഴ്‌സ് fee.അന്നു ഞാന്‍ ഫാര്‍മസിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു .എന്റെയൊപ്പം ജോലി ചെയ്ത ഷൈലജച്ചേച്ചിയാണ് 20,000 രൂപ തന്നു സഹായിച്ചു. എന്റെ career നേടാന്‍ എന്നെ ആദ്യമായി സഹായിച്ച ഷൈലജ മേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബാക്കി പൈസ പലിശയ്ക്ക് പണമെടുത്തു കോഴ്‌സ് പൂര്‍ത്തിയാക്കി. ചെറിയ ചെറിയ മേയ്ക്കപ്പ് ചെയ്തു പലിശ അടച്ചു തീര്‍ത്തു.

അങ്ങനെ 2014ല്‍ അവസാനത്തോടെ അവിനാശ് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അസിസ്റ്റ് ന്റ് ആയി How old are you ആദ്യ സിനിമ വര്‍ക്ക് ചെയ്തു. അത് മഞ്ജുച്ചേച്ചിയുടെ perosnal Assistant. വേഷത്തിലും നടപ്പിലും പെണ്ണായി തന്നെയായിരുന്നു ഞാന്‍ അന്നും നടന്നത് വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല എങ്കിലും ചില ആള്‍ക്കാരുടെ പെരുമാറ്റo, നോട്ടം, ഒക്കെ സഹിക്കന്നതിനും അപ്പുറം ആയിരുന്നു. എന്നെ കാണുമ്ബോള്‍ ഞാന്‍ സംസാരിക്കാന്‍ ചെല്ലുമെന്നോര്‍ത്തു ഒളിച്ചു നിന്ന കൂട്ടുക്കാരെയും ഞാന്‍ മറന്നിട്ടില്ല ഇപ്പോഴും.മനസ്സില്‍ ഏറ്റവും വലിയ ആഗ്രഹമായി അന്നും ഉണ്ടായിരുന്നത് ശരീരം കൊണ്ടും ഒരു പെണ്ണാകുക എന്നതായിരുന്നു. പതിയെ പതിയെ പണം സേവ് ചെയ്തു.വീട്ടുകാരുടെ സമ്മതത്തോടെ Treatment തുടങ്ങി.Endocrinologist Dr.suja ആണ് Treatment തുടങ്ങി തന്നത്.ആദ്യം Sunrise ആശുപത്രിലും പിന്നീട് Dr.suja Mam Renai medcity പോയപ്പോള്‍ അവിടേയ്ക്ക് Treatment മാറ്റി. 2 വര്‍ഷത്തിന് മേലെ ഹോര്‍മോണ്‍ Treatment യെടുത്തു. ശാരീരികമായും പെണ്ണായി മാറുന്നത് കണ്ടറിഞ്ഞ നിമിഷങ്ങള്‍. അത് മനസ്സിലാകുന്ന സമയങ്ങള്‍.അവയൊക്കെ അനുഭവിക്കുമ്ബോഴുള്ള സുഖം മുന്നേ അനുഭവിച്ചിട്ടുള്ള പരിഹാസങ്ങളും കളിയാക്കലുകളും അവഗണനകളും ഒക്കെ മറക്കാനുള്ള മരുന്നായിരുന്നു. ആ സമയങ്ങള്‍ എന്റെ ക്യാരീര്‍ലെയും നല്ല സമയങ്ങള്‍ ആയിരുന്നു. ഒരു പാട് പേരൊടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു.മഞ്ജുച്ചേച്ചി.മംമ്ത ച്ചേച്ചി. രമ്യാച്ചേച്ചി, പ്രിയ ജീ, മിയ, അനു സിതാര ,ദീപ്തി സതി, ഇനിയ, നിഖില വിമല്‍, ഷീലു ഏബ്രഹാം, നമിത പ്രമോദ്, റീമ കല്ലിങ്കല്‍ etc എല്ലാവര്‍ക്കും ഒപ്പം വര്‍ക്ക് ചെയ്തു. ഞങ്ങളെ പോലെ ഉള്ളവരെ ഒരു പാട് സപ്പോര്‍ട്ട് ചെയ്യുന്ന ഫീല്‍ഡ് ആണ് സിനിമ . ആ സമയത്തു ഒരു പാട് Positive energy തന്ന കാര്യമാണ്.

അങ്ങനെ ഒരു പാട് നാളത്തെ എന്റെ ആഗ്രഹം ഈ കഴിഞ്ഞ മാര്‍ച്ച്‌ 9ന് സാധിച്ചു. ഞാന്‍ പെണ്ണായി Renai Medcity ഹോസ്പിറ്റലിലെ plastic Surgeon Dr.Arjun Aoskan അടങ്ങുന്ന ടീം എന്റെ ആഗ്രഹം നടത്തി തന്നു. എന്നും എന്റെ മനസ്സിലുള്ള ദൈവങ്ങളോടൊപ്പം,എന്റെ അമ്മയോടൊപ്പം Dr.suja, Dr. Arjun എന്റെ മനസ്സിലെ ദൈവങ്ങളായി മാറി കഴിഞ്ഞു. ഈ സമയത്തു എന്റെ അടുത്ത് ഉണ്ടായിരുന്ന ഓരോര്‍ത്തരും തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. എന്റെ കൂട്ടുക്കാരി അനുമായ, ബാബു,നിഷ കുട്ടി, നിധിന്‍, മഹേഷ്, വൈശാഖ്, സൂഫി, എന്നെ ഇപ്പോള്‍ മകളായി നോക്കുന്ന കിച്ചമ്മ. ഷഫ്‌ന ഷാഫി, എന്നെ മകളായി സ്വീകരിച്ച രഞ്ജിമ്മയും. ബിന്ദുച്ചേച്ചി, നീതു, സുദര്‍ശനന്‍, മാമു, രേഷ്മ,കിരണം കുടുംബശ്രീ അംഗങ്ങളും, CDS മതിലകം staffകളും, സുമ മേഡവും, നിങ്ങളെന്നും എനിക്ക് തന്ന സപ്പോര്‍ട്ടും സ്‌നേഹവും ഒന്നും ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ പെണ്ണ് ആയത് അമ്മയോടും ച്ചേച്ചിയോടും ചേട്ടനോടും പറഞ്ഞപ്പോള്‍ നാണം കലര്‍ന്ന ചിരിയാണ് കണ്ടത്………. എല്ലാവരോടും നന്ദിയുണ്ട്………

shortlink

Related Articles

Post Your Comments

Related Articles


Back to top button