Latest NewsKeralaNews

സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ല്‍​പ്പ​ന ഈടാക്കുന്നത് ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ ഉദ്യോഗസ്ഥർക്ക് നേരെയും പോലീസിന്റെ ലാത്തിയടി; അടി ഏൽക്കാതെ ഓടി രക്ഷപെട്ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ

കൊ​ണ്ടോ​ട്ടി: സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് ത​ട​യാ​ന്‍ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥരെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ. കൊ​ണ്ടോ​ട്ടി മു​ണ്ട​പ്പ​ലം പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തെ ക​ട​യി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കുമ്പോഴാണ് സംഭവം. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​നും ഉ​ദ്യോ​ഗ​സ്ഥ​രും പ​ച്ച​ക്ക​റി​ക്ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ വി​ല്‍​ക്കു​ന്നു എ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് എത്തിയത്. ഇതിനിടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. ആ​രാ​ണെന്ന് നോ​ക്കാ​തെ​യാ​ണ് പോ​ലീ​സ് ലാത്തി വീശിയതെന്ന് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വം ആ​ള​റി​യാ​തെ പ​റ്റി​യ​താ​ണെ​ന്നും ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ലാ​ത്തി​യ​ടി ഏ​ല്‍​ക്കാ​തെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ കെ.​സി.​ഷീ​ബ ഓ​ടി ര​ക്ഷ​പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button