KeralaLatest News

ഇടുക്കിയിൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റി​ന് കോ​വി​ഡ്; നി​യ​മ​സ​ഭ​യി​ലു​മെ​ത്തിയെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റി​ന്. സം​സ്ഥാ​ന​ത്തു വ്യാ​ഴാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച 19 പേ​രി​ല്‍ ഒ​രാ​ളി​ലാ​ണ് ഇദ്ദേഹവും ഉ​ള്‍​പ്പെ​ട്ട​ത്.ഇ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല​ട​ക്കം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യും ഒ​രു മ​ന്ത്രി​യു​മാ​യും ഇ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്. ഇതോടെ കനത്ത ജാഗ്രതയിലാണ് അധികൃതർ. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായും ഒരു മന്ത്രിയുമായിും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.

പ്രതിപക്ഷപാര്‍ട്ടിയുടെ പോഷക സംഘടനാനേതാവാണ് ഇദ്ദേഹം. മാര്‍ച്ച്‌ 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്. അതേസമയം ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അതിനാല്‍ പാലക്കാട് നിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങള്‍ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 9 ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളൊരുക്കി വ്യോമസേന

സംഘടനാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളില്‍ നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയത്തില്‍ പോയെന്നും വിവരമുണ്ട്. പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധിയാളുകളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്, ഷോളയാര്‍, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തി. സമരങ്ങളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button