ന്യൂയോർക്ക് : ലോകത്തൊട്ടാകെ പടർന്നു പിടിച്ച കൊവിഡ് മഹാമാരി മനുഷ്യ വംശത്തിന് ആകെയുള്ള ഭീണിയായി വേണം കാണാനെന്നു ഐക്യരാഷ്ട്ര സഭ (യുഎൻ) സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,185 ആയി ഉയരുകയും നാലര ലക്ഷത്തിലധികം പേര്‍ക്കം രോഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യുഎന്നിന്റെ പ്രതികരണം.
Also read : കേരളം ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ വൈകി; മുഖ്യമന്ത്രി കള്ളം പറയുന്നു: കെ. സുരേന്ദ്രൻ
കൊവിഡ് ബാധിത രാജ്യങ്ങളെ സഹായിക്കാൻ ലോകം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണം. രോഗ പ്രതിരോധത്തിനും രോഗാവസ്ഥയിൽ നിന്ന് കരയറുന്നതിനും വിവിധ രാജ്യങ്ങൾക്ക് ആവശ്യം രണ്ട് ബില്യൺ ഡോളറാണെന്നും ലോക രാജ്യങ്ങൾ ഒരുമിച്ച് നിന്നാലെ ഇത് സാധ്യമാകൂ എന്ന് ആന്റോണിയോ ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. രോഗ ബാധ ചെറുക്കാനും നിയന്ത്രിക്കാനും ആഗോള തലത്തിൽ തന്നെ നടപടികളുണ്ടാകണം. ലോക രാജ്യങ്ങളുടെ ഐക്യമാണ് പരമ പ്രധാനമെന്നും യുഎൻ സെക്രട്ടറി ജനറൽപറഞ്ഞു
Post Your Comments