മനാമ•കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 പോസിറ്റീവായി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 78 കാരനായ ബഹ്‌റൈനിയാണ് മരിച്ചത്. ഇറാനില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.
അതേസമയം, ബുധനാഴ്ച 27 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി ബഹ്‌റൈന്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 419 ആയി.
Post Your Comments