ചെന്നൈ : ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനവുമായി റോഡിലേക്കിറങ്ങിയ ആളുകളോട് കൈക്കൂപ്പി മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതിനിടെ പൊട്ടിക്കരയുന്ന പൊലീസുകാരന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലോകത്തെ മൊത്തം നടുക്കിയ കൊറോണയെ നേരിടാന്‍ വീട്ടിലിരിക്കാനാണ് എല്ലാ സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതനുസരിക്കാതെ ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് കേള്‍ക്കാതെ വന്നതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.
തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസാണ് റോഡില്‍ കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. യാത്രക്കാരുടെ കാലു പിടിക്കാന്‍ പോലും അദ്ദേഹം തയ്യാറായി.
https://www.facebook.com/theguardianofkailasamangels/videos/3202216626464371/
ദയവായി വീട്ടിലിരിക്കൂ, പുറത്ത് പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണെന്നും നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്നും പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് കരയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.
Post Your Comments