ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത 16 പെണ്‍കുട്ടികളുള്‍പ്പെടെ 74 സ്ത്രീകളുമായി സെക്‌സ് ചാറ്റ് റൂം നടത്തി കാശുണ്ടാക്കി വന്ന സംഘത്തിന്റെ തലവനായ 24 കാരനെ പൊലീസ് പിടികൂടി. ഭീഷണിപ്പെടുത്തി ലൈംഗിക വിഡിയോകള്‍ കരസ്ഥമാക്കിയ ശേഷം അവ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്ത് കാശുണ്ടാക്കിവന്ന സംഘത്തിന്റെ തലവനെയാണ് ദക്ഷിണ കൊറിയന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. 50 ലക്ഷം ആളുകളാണ് ഇയാളുടെ പേരു വെളിപ്പെടുത്താന്‍ ഓണ്‍ലൈനായി ഒപ്പു സഹിതം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ അത് വെളിപ്പെടുത്തിയിരിക്കുകയാണ്. ചൊ ജു-ബിന്‍ എന്ന 24 കാരനാണ് ഈ ഗ്രൂപ്പിനു പിന്നിലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ചാറ്റ് റൂമുകളില്‍ കുറഞ്ഞത് 10,000 ഉപയോക്താക്കളുണ്ടായിരുന്നു. ആളുകളില്‍ നിന്ന് 1,200 ഡോളര്‍ വരെ വാങ്ങിയാണ് എന്‍ത് റൂമുകള്‍ എന്നറിയപ്പടുന്ന ചാറ്റ് റൂമുകളിലേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ലൈംഗിക വിഡിയോകള്‍ ഇവിടെയുള്ള എട്ട് ചാറ്റ് റൂമുകളിലായി തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു ഈ ചാറ്റ് റൂമുകളില്‍ പ്രവേശിക്കണമെങ്കില്‍ 200 ഡോളര്‍ മുതലായിരുന്നു നല്‍കേണ്ടത്. ഇതിലെല്ലാം തന്നെ നടത്തിപ്പുകാര്‍ ബ്ലാക്മെയില്‍ ചെയ്ത് എത്തിച്ച മൂന്നും നാലും പെണ്‍കുട്ടികളും ഉണ്ടാകും.
മോഡലിങ് ജോലിയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ പെണ്‍കുട്ടികളെ മയക്കി വീഴ്ത്തിയത്. തുടര്‍ന്ന് അവരെ ടെലിഗ്രാം ആപ്പിലെ ഒരു അക്കൗണ്ടിലേക്ക് എത്താന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് ഈ അക്കൗണ്ടിന്റെ ഓപ്പറേറ്റര്‍ പെണ്‍കുട്ടികളുടെ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്, ഫ്രണ്ട് ലിസ്റ്റ്, ഫോട്ടോസ് എന്നിവ ചോര്‍ത്തിയെടുത്ത ശേഷം അവരെ ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നു.
ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ദക്ഷിണ കൊറിയയില്‍ ഉണ്ടായത്. ഇവര്‍ നടത്തിപ്പുകാരന്റെ പേരാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ പൊലീസ് അവര്‍ക്ക് അയാളുടെ ഫോട്ടോയും നല്‍കിയിരിക്കുകയാണ്. ദി ഡോക്ടര്‍ എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. പിടിക്കപ്പെട്ട ശേഷം പ്രതി പറഞ്ഞത് ഇങ്ങനെയായിരുന്നു ഞാന്‍ ക്ഷതമേല്‍പ്പിച്ചവരോട് ക്ഷമ ചോദിക്കുന്നു, എന്നാണ് ചൊ പറഞ്ഞത്. എന്റെ കൃത്യങ്ങള്‍ക്ക് അറുതിവരുത്തിയതിന് നന്ദി. എന്നാല്‍ അവരുടെ പ്രതിഷേധത്തിന്റെ തീ അണക്കാന്‍ ആ വാക്കുകള്‍ മതിയായിരുന്നില്ല
പ്രതിഷേധത്തെ തുടര്‍ന്ന് 124 പേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരില്‍ 18 പേര്‍ ചാറ്റ് റൂം ഓപ്പറേറ്റര്‍മാരാണ്. ചൊ ആവരില്‍ ഒരാളാണ്. എന്നാല്‍ ഗോഡ്ഗോഡ് എന്നറിയപ്പെടുന്ന യൂസര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. ഇയാളാണ് ആദ്യമായി ഒരു ചാറ്റ് റൂം ഇതിനായി ഉണ്ടാക്കിയതെന്നാണ് ആരോപണം.
Post Your Comments