Latest NewsCricketNewsSports

വിവാഹം കഴിച്ച് കുടുങ്ങിപ്പോയവന്റെ രോദനം ; ഒരാഴ്ച വീട്ടിലിരുന്നപ്പോഴുണ്ടായ വ്യത്യാസവുമായി ധവാന്റെ വീഡിയോ

ന്യൂഡല്‍ഹി : രാജ്യമൊന്നകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രസകരമായ വീഡിയോകള്‍ പങ്കു വച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ പങ്ക്വെച്ച വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച വീട്ടിലിരുന്നപ്പോഴുള്ള വ്യത്യാസമാണ് ധവാന്‍ 49 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ രസകരമായി കാണിക്കുന്നത്.

ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന്‍ തുണികഴുന്നതും വീട്ടിലെ ജോലികള്‍ ചെയ്യുന്നതും ഭാര്യ അയേഷ ധവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബാത്ത്റൂമിലിരുന്ന വസ്ത്രം കഴുകുന്ന ധവാന്റെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കണ്ണാടിക്കു മുന്നില്‍നിന്നു മേക്കപ്പ് ചെയ്യുന്ന ഭാര്യയെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തുണിയലക്കിയതിന് ശേഷം ടോയ്‌ലെറ്റ് വൃത്തിയാക്കുന്നുമുണ്ട് ധവാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button