Latest NewsNewsKuwait

കൊറോണ : വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ക്ക് 21 ദിവസം തടവ്

കുവൈത്ത് സിറ്റി • കൊറോണ വൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിക്ക്​ 21 ദിവസം ജയില്‍ ശിക്ഷ. വിദേശരാജ്യത്തുനിന്ന്​ വന്ന നിരവധി പേര്‍ വൈറസ്​ ബാധിതരായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ്​ ഇയാള്‍ ട്വീറ്റ്​ ചെയ്യുകയായിരുന്നു. ആരോഗ്യ മന്ത്രാലയം പറയുന്ന കണക്കിനപ്പുറം വൈറസ്​ ബാധിതര്‍ രാജ്യത്തുണ്ടെന്നായിരുന്നു ഇയാളുടെ വാദം. ഇത് നിഷേധിച്ച അധികൃതര്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രോസിക്യൂഷന്‍ ഇത്​ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button