കുവൈത്ത് സിറ്റി • കൊറോണ വൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരം പ്രചരിപ്പിച്ച സ്വദേശിക്ക് 21 ദിവസം ജയില്‍ ശിക്ഷ. വിദേശരാജ്യത്തുനിന്ന് വന്ന നിരവധി പേര്‍ വൈറസ് ബാധിതരായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യ മന്ത്രാലയം പറയുന്ന കണക്കിനപ്പുറം വൈറസ് ബാധിതര്‍ രാജ്യത്തുണ്ടെന്നായിരുന്നു ഇയാളുടെ വാദം. ഇത് നിഷേധിച്ച അധികൃതര്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രോസിക്യൂഷന്‍ ഇത് നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments