മിര്‍പുര്‍: കോവിഡ് 19 വൈറസ് ബാധ സ്‌ഥിരീകരിച്ച ആളുകള്‍ക്കു താമസിക്കാനുള്ള ക്വാറന്റൈന്‍ സെന്ററുകള്‍ സ്‌ഥാപിക്കുന്നതിനെതിരേ പാക് അധിനിവേശ കശ്‌മീരില്‍ പ്രക്ഷോഭം .പാക് അധിനിവേശ കശ്‌മീര്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മുദ്രാവാക്യം വിളികളുമായി നിരവധിപേരാണു തെരുവിലിറങ്ങിയത്. പാകിസ്‌താനിലെ വിവിധ സ്‌ഥലങ്ങളില്‍നിന്നുള്ള രോഗികളെ പാര്‍പ്പിക്കാനാണു മിര്‍പുര്‍ പട്ടണത്തിലുള്‍പ്പെടെ ക്വാറന്റൈന്‍ സെന്ററുകള്‍ സ്‌ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതു പാക് അധിനിവേശ കശ്‌മീരില്‍ രോഗം പടരാന്‍ കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയാണു നാട്ടുകാര്‍ സമരം തുടങ്ങിയത്.ഒരു കാരണവശാലും മിര്‍പുരില്‍ ക്വാറന്റൈന്‍ സെന്റര്‍ സ്‌ഥാപിക്കാന്‍ അനുവദിക്കില്ലെന്നു സമരക്കാര്‍ വ്യക്‌തമാക്കി. ചൈന-പാകിസ്‌താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി നടപ്പാക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്‌താന്‍ മേഖലയിലാണു കൂടുതല്‍ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു : കർശന നടപടികളുമായി യെദിയൂരപ്പ സർക്കാർ
ഗില്‍ജിത് ബാള്‍ട്ടിസ്‌താനിലെയും പാക് അധീക കശ്‌മീരിലെയും സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് ക്വാറന്റൈന്‍ സെന്ററുകള്‍ സ്‌ഥാപിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Post Your Comments