ഇസ്ലാമാബാദ്: രാജ്നാഥ് സിംഗിന്റെ പ്രസ്താവന വന്നതോടെ പാകിസ്ഥാന്‍ ഭീതിയിലെന്ന് റിപ്പോര്‍ട്ട്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ പ്രകോപനത്തിന് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പറഞ്ഞിരുന്നു.
Read Also: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
‘പാകിസ്ഥാന്‍ ഈ മേഖലയില്‍ ശാന്തിയും സമാധാനവും മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ഭീകരതയ്ക്കെതിരേയും പാകിസ്ഥാന്‍ ശക്തമായ നയമാണ് എടുക്കുന്നത്. എന്നാല്‍, ഒപ്പം അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളേയും നേരിടാന്‍ പാകത്തിന് പാകിസ്ഥാന്‍ സജ്ജമാണ്. ഇത് പലതവണ പാകിസ്ഥാന്‍ തെളിയിച്ചതുമാണ്.’ പാക് വിദേശ കാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദ്ദാരി പ്രസ്താവനയിലൂടെ പറഞ്ഞു.
ജമ്മുകശ്മീരിലെ പാക് അധിനിവേശവും ലഡാക്കിലെ ചൈനയുടെ അധിനിവേശവും തന്റെ സുദീര്‍ഘമായ പ്രസംഗത്തിലാണ് രാജ്നാഥ് സിംഗ് ഏടുത്തുപറഞ്ഞത്. സൈനിക രംഗത്ത് ഇന്ത്യ ലോക സൈനിക ശക്തികള്‍ക്ക് മുന്നില്‍ ഒട്ടും ചെറുതല്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments