Latest NewsNewsInternational

ഇറ്റലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; മരണവും രോഗികളുടെ എണ്ണവും താരതമ്യേന കുറയുന്നതായി റിപ്പോർട്ട്

ആശങ്ക വിതച്ച് കോവിഡ് വ്യാപിക്കുന്നതിനിടയിലും ഇറ്റലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത. കോവിഡ് മരണത്തില്‍ ആനുപാതിക കുറവ് ആണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച മരണം 793, ഞായറാഴ്ച 651, തിങ്കളാഴ്ച 601 എന്നിങ്ങനെയാണ് കണക്കുകൾ. പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ശനിയാഴ്ച 6557, ഇന്നലെ 4789 എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 16,100 ആയി.

Read also: പരിശോധനയ്ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; എറണാകുളം സ്വദേശി അറസ്റ്റിൽ

കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബറിസ് ജോണ്‍സണ്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാവു എന്നും കൂട്ടം കൂടരുതെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു. സ്പെയിനിലും സ്ഥിതി രൂക്ഷമാണ്. ആകെ 2206 പേരാണ് ഇതുവരെ സ്പെയിനില്‍ ജീവന്‍ നഷ്ടമായത്. അതേസമയം വൈറസ് വ്യാപനത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. 67 ദിവസം കൊണ്ടാണ് വൈറസ് ആദ്യത്തെ ഒരു ലക്ഷം പേരിലേക്ക് എത്തിയതെങ്കില്‍ പതിനൊന്ന് ദിവസം കൊണ്ട് അത് രണ്ടുലക്ഷവും പിന്നീട് നാല് ദിവസംകൊണ്ട് മൂന്ന് ലക്ഷം പിന്നിട്ടുവെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button