ചെന്നൈ: മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 113 യാത്രക്കാരെയാണ് എയര്‍ ഏഷ്യയുടെ പ്രത്യേക വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെന്നൈയ്ക്കു സമീപമുള്ള വ്യോമസേനയുടെ ക്വാറന്റൈന് ക്യാന്പിലേക്ക് മുഴുവന്‍ യാത്രക്കാരെയും മാറ്റി. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ മലേഷ്യയില്‍ കുടുങ്ങിയത്.
ബാക്കിയുള്ളവരോട് തല്‍ക്കാലം അവിടെ തന്നെ തങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവര്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹോട്ടല്‍ സൗകര്യം നല്‍കും. ഇവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെയും തിരിച്ചെത്തിക്കും. മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് എയര്‍ ഏഷ്യാ വിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ഒന്ന് ഡല്‍ഹിയിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് അനുവദിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിയയോടെയാണ് നൂറുകണക്കിന് ഇന്ത്യക്കാര്‍ മലേഷ്യയില്‍ കുടുങ്ങിയത്.
Exceptional gestures of mutual goodwill by @MalaysiaMFA @MEAIndia @PMOIndia and @MIC_Malaysia in getting stranded Indians repatriated back home. Malaysian Indians stuck in india will return in the same @AirAsia returning flights. @PMOIndia @HishammuddinH2O @DrSJaishankar pic.twitter.com/wAv9kj2Kj2
— India in Malaysia (@hcikl) March 23, 2020
Post Your Comments