ചെന്നൈ : തമിഴ്നാട്ടിലും 144 പ്രഖ്യാപിച്ചു, അതിര്‍ത്തികള്‍ അടച്ചിടുന്നു . കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനോട് ജനങ്ങള്‍ സഹകരിയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെയാണ് തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറയ്ക്കും. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അതിനിടെ, സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒന്‍പതായി. കോവിഡ് ബാധിച്ച ഒരാള്‍ സുഖംപ്രാപിച്ച് മടങ്ങിയിരുന്നു.
നിലവില്‍ 54 പേര്‍ ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലാണ്. 9400 ലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും. പരിശോധനയ്ക്ക് അയച്ച 443 സാംപിളുകളില്‍ 352 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. മറ്റുള്ളവയുടെ ഫലം കിട്ടിയിട്ടില്ല. കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരായ മുന്‍കരുതല്‍ നടപടിയായി ചെന്നൈ, ഈറോഡ്, കാഞ്ചീപുരം എന്നീ ജില്ലകള്‍ പൂര്‍ണമായും അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments