Latest NewsNewsIndiaAutomobile

വാഹന നിർമാണ പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ച് മഹീന്ദ്ര

മുംബൈ : പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ച് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കൊവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ തിങ്കളാഴ്ച്ച മുതൽ താത്കാലികമായി ഉത്പാദനം നിര്‍ത്തുവാൻ മഹീന്ദ്ര തീരുമാനിച്ചു.

കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര പ്ലാന്റുകളിലും മറ്റ് ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പോലുള്ളവ നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.എന്നാൽ ഏത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് അറിയിച്ചിട്ടില്ല. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകളില്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മുംബൈ, പുനെ നഗരങ്ങള്‍ സര്‍ക്കാര്‍ ഭാഗികമായി അടച്ചതോടെയാണ് പ്ലാന്റുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു.

Also read : കാസര്‍കോട്ടെ കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ കൂടി ക്വാറന്റൈന്‍ തെറ്റിച്ച് കൂടുതല്‍ പേരുമായി വ്യാപക സമ്പര്‍ക്കം നടത്തി ; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനം

ഇന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ എഫ്‌സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്ക് നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടാറ്റയുടെ പൂനെയിലെ പ്ലാന്റും ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button