Latest NewsKeralaNews

കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ദമ്പതികളെ പിടികൂടി; സമ്പർക്ക പട്ടികയിൽ ഉള്ളത് നിരവധി പേർ

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ആളെ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച്‌ 15ന് ദുബായില്‍ നിന്നും കുടുംബസമേതമാണ് ഇവർ നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്റൈനിലിരിക്കാന്‍ നിർദേശിച്ചിരുന്നു. ഇദ്ദേഹവും ഭാര്യയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പെരിന്തല്‍മണ്ണ ഓഫീസിലെത്തി ജോലി ചെയ്യുകയായിരുന്നു.

Read also: വാഹനങ്ങൾ ആംബുലന്‍സ് ആയി രൂപമാറ്റം വരുത്തി യാത്രക്കാരെ കയറ്റി രോഗികളെന്ന വ്യാജേന സര്‍വീസ്; ഉടമകള്‍ പിടിയില്‍

ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന ഇവര്‍ പിന്നീട് പൊലീസും ആംബുലന്‍സും എത്തിയതോടെ മയപ്പെട്ടു. ഈ ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏതാണ്ട് 21 ഓളം ആളുകളുടെ പേരുവിവരം ഇവർ ഹെല്‍ത്ത് സ്‌ക്വാഡിനു കൈമാറി. തുടർന്ന് ഇവരെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button