തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബിവറേജ് കോര്‍പ്പറേഷന്‍ അടയ്ക്കില്ല . അടയ്ക്കാത്തത് സാമൂഹ്യ പ്രത്യാഘാതം ഭയന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതിന് മുന്‍പുള്ള അനുഭവം അതാണല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇപ്പോള്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്കു കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.
ബാറുകള്‍ക്ക് നിയന്ത്രണം വന്നതോടെ സംസ്ഥാനത്തെ ബവ്‌കോ ഔട്ട്ലെറ്റുകള്‍ക്കു മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയുണ്ടായിരുന്നു. ബവ്‌കോയിലെ മദ്യം വാങ്ങാനെത്തുന്നവര്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു എംഡി നിര്‍ദേശം നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് ഉറപ്പു വരുത്താനാവുന്നില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടണമെന്നു ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം വാങ്ങാനെത്തുമ്പോഴും വാങ്ങിയശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്തണം.
കൈകഴുകാനുള്ള സംവിധാനം ഒരുക്കണമെന്നും നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ബവ്‌കോ ഔട്ട്ലെറ്റുകള്‍ പൂട്ടിയത്. മറ്റുള്ള ജില്ലകളില്‍ സാഹചര്യം വിലയിരുത്തി സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
Post Your Comments