Latest NewsKeralaNews

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ്, സദാചാര പോലീസ് കളിച്ച് വഴിയാത്രക്കാരെ തടഞ്ഞയാള്‍ക്കെതിരെ കേസ്

പത്തനംതിട്ട•ഞായറാഴ്ച ജനതാ കര്‍ഫ്യൂവിനിടെ കാല്‍നടയാത്രക്കാരെ തടഞ്ഞുനിര്‍‍ത്തി ചോദ്യം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ‘സ്വയം പ്രഖ്യാപിത’ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ‘പത്തനംതിട്ട മീഡിയ’ എന്ന ഓണ്‍ലൈന്‍ ചാനലിന്റെ പേരില്‍ യാത്രക്കാരെ തടഞ്ഞ്‌ ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രകാശ്‌ ഇഞ്ചത്താനത്തിന്‌ എതിരെയാണ്‌ കേസ്‌.

ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെ ജനതാ കർഫ്യൂവിന്റെ പേരിൽ സെൻട്രൽ ജങ്‌ഷൻവഴി അത്യാവശ്യ കാര്യങ്ങൾക്ക്‌ പോയ ആളുകളെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പത്തനംതിട്ട പ്രസ് ക്ലബ്ബും രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പത്തനംതിട്ട പ്രസ് ക്ലബിന്റെ പ്രതികരണം ഇങ്ങനെ, പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായി കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പോലീസിംഗിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബ്ബ് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസ് ക്ലബ് സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button