ബാഴ്സലോണ: ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയ്ന്‍ ഗ്രീസ്മനെ കൈവിടോനൊരുങ്ങുകയാണ് ബാഴ്സലോണ. ടീമിലെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് ബാഴ്സ താരത്തെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. 100 ദശലക്ഷം പൗണ്ട് ആണ് ഗ്രീസ്മാന് ബാഴ്സയിട്ട വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം മുന്‍ ബാഴ്സ താരവും ഇപ്പോളത്തെ പിഎസ്ജി താരവുമായ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ.
കഴിഞ്ഞ വര്‍ഷം അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ബാഴ്സയിലെത്തിയ ഗ്രീസ്മന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നാണ് വിലയിരുത്തുന്നത്. ആദ്യ സീസണിലെ 26 ലാ ലിഗ മത്സരങ്ങളില്‍ നിന്നും വെറും എട്ട് ഗോള്‍ മാത്രമാണ് താരം നേടിയത്. 29 കാരനായ ഫ്രഞ്ച് സ്ട്രൈക്കര്‍ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സനലും പിഎസ്ജിയും സജീവമായി രംഗത്തുണ്ട്. ഗ്രീസ്മനെ ഒഴിവാക്കുന്നതിലൂടെ കിട്ടുന്ന പണം പിഎസ്ജിയില്‍ നിന്ന് നെയ്മറെ മടക്കി കൊണ്ടുവരുന്നതിനും ഇന്റര്‍മിലാനില്‍ നിന്ന് ലാതുറോ മാര്‍ട്ടിനെസിനെ സ്വന്തമാക്കുന്നതിലേക്കും വിനിയോഗിക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്.
Post Your Comments