ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകുമെന്ന് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയർ. നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയുമെന്നും മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു എന്നും നെയ്‌മര്‍ സാന്‍റോസ് സീനിയർ പറയുന്നു.
‘നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയും. മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം നെയ്‌മര്‍ പുറത്തെടുക്കും. നെയ്‌മര്‍ വളരെ പ്രധാനപ്പെട്ട താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈതാനത്തും സഹതാരങ്ങളിലും വലിയ സ്വാധീനം ചൊലുത്താന്‍ കഴിയുന്ന താരം’.
‘നമ്പര്‍ 1 താരമായതിനാല്‍ നെയ്‌മര്‍ മൈതാനത്ത് എത്തുമ്പോള്‍ തന്നെ ആ വ്യത്യാസം മനസിലാകും. ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകും’ നെയ്‌മര്‍ സാന്‍റോസ് സീനിയർ ടോക്‌സ് സ്പോര്‍ടിനോട് പറഞ്ഞു. അതേസമയം, പരിക്കേറ്റ താരങ്ങളുടെ തിരിച്ചുവരവിനായി ഇപ്പോള്‍ തന്നെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രസീലിയന്‍ സഹപരിശീലകന്‍ ക്ലെബര്‍ സേവ്യര്‍ സൂചിപ്പിച്ചു.
‘കാമറൂണിന് എതിരായ മത്സരത്തിനുള്ള ശ്രദ്ധയിലാണ് ഞങ്ങള്‍. ഈ മത്സരത്തിന് ശേഷം പരിക്കിലുള്ള താരങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുത്തുതുടങ്ങും. പരിക്കേറ്റ താരങ്ങളുടെ തിരിച്ചുവരവിനായി ഇപ്പോള്‍ തന്നെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്’ ബ്രസീലിയന്‍ സഹപരിശീലകന്‍ ക്ലെബര്‍ സേവ്യര്‍ വ്യക്തമാക്കി.
Read Also:- മദ്യപിച്ച് കാറോടിച്ച റസീന പന്തോക്കാട്ടിലും അഴിഞ്ഞാടി, പോലീസിനേയും മര്‍ദ്ദിച്ചു: യുവതിയ്ക്ക് ജാമ്യം
അതേസമയം, സൂപ്പർ താരം നെയ്‌മര്‍ക്ക് എന്ന് മൈതാനത്തേക്ക് തിരിച്ചെത്താനാകുമെന്ന് ബ്രസീലിയന്‍ ടീം ഡോക്‌ടര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫിഫ ലോകകപ്പില്‍ ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കാമറൂണിനെ നേരിടും. സമനില നേടിയാല്‍ത്തന്നെ ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളാവാം.
Post Your Comments