Latest NewsKeralaNews

ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ’ … എഴുത്തുകാരന്‍ ബെന്യാമിന്‍

 

തിരുവനന്തപുരം : ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ’ … എഴുത്തുകാരന്‍ ബെന്യാമിന്‍ . തന്റെ കുറിപ്പിലൂടെ മോഹന്‍ലാലിനെതിരെ ബെന്യാമിന്‍ രംഗത്തുവന്നിരിക്കുന്നത്. ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നടത്തിയ ഒരു പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത്, ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നാമെല്ലാവരും പാത്രത്തില്‍ ക്ലാപ് ചെയ്യുന്നതിലൂടെ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

‘അതികാലത്തെ എഴനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാല്‍ ചില പ്രത്യക ദിനങ്ങളില്‍ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് വിളിച്ച് ജനത കര്‍ഫ്യു സംബന്ധിച്ച് ഒരു സന്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രന്‍സ് അത് പറഞ്ഞത്. അത് കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കമ്‌ബോഴാണ് അവര്‍ മോഹന്‍ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളില്‍ എത്തിക്കാന്‍ എന്നേക്കാള്‍ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതല്‍ പ്രശസ്തരും ജനപ്രിയരും പറയമ്‌ബോഴാണ് ജനം കൂടുതല്‍ ശ്രദ്ധിക്കുക. ( സമയ ദൗര്‍ലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല )

പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ തരിച്ചിരുന്നപോയി. പാത്രങ്ങള്‍ കൊട്ടുന്ന ശബ്ദത്തില്‍ വൈറസ് ഇല്ലാതെ ആവുമെന്ന്
നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുകയോ പാത്രങ്ങള്‍ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ.

ഇന്നത്തെ കര്‍ഫ്യവോടെ വൈറസ് മുഴുവന്‍ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കില്‍ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം തയ്യാറാവണം. വട്‌സപ്പ് യൂണിവേഴ്‌സിറ്റികളില്‍ വിശ്വസിക്കാതെ ഇരിക്കുക. ആണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിര്‍ത്തുവാന്‍ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക’.

shortlink

Related Articles

Post Your Comments

Related Articles


Back to top button