മനാമ : അനധികൃത മദ്യ നിര്‍മാണവും വില്പനയും നടത്തിയ പ്രവാസികള്‍ ബഹ്റൈനില്‍ പിടിയിൽ. ഈസ്റ്റ് റിഫയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച രണ്ടു ഇന്ത്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു തര്‍ക്കവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി പൊലീസ് ഇവരുടെ അപ്പാര്‍ട്ട്മെന്റി ലെത്തിയപ്പോൾ സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മദ്യ നിർമാണം കണ്ടെത്തുകയുമായിരുന്നു.
Also read : വിദേശത്തു നിന്ന് മടങ്ങിയെത്തിയ ബാഹുബലി താരം പ്രഭാസ് ഐസൊലേഷനില്‍
ഒരു മുറിയും ടോയ്ലറ്റുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സ്റ്റൗവും പ്രഷര്‍ കുക്കറുകളും സജ്ജീകരിച്ചായിരുന്നു നിര്‍മാണം. എല്ലാ സജ്ജീകരണങ്ങളുമുള്ള മദ്യനിര്‍മാണ കേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് റെയ്ഡിന് സാക്ഷികളായിരുന്നവർ പറഞ്ഞു. ഗ്യാസ് സിലിണ്ടറുകളും മദ്യം നിറച്ച പത്തോളം വലിയ പാത്രങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തുവെന്നും പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. മദ്യവില്പന നടത്തുകയായിരുന്ന രണ്ട് പ്രവാസികളെ മനാമയില്‍ നിന്നും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments