ന്യൂ ഡൽഹി : കൊവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ഇന്ന്. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ആചരിക്കുന്ന ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാകും. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുവരെ വീടുകളില്‍ത്തന്നെ തങ്ങി വൈറസിനെതിരെ പ്രതിരോധം തീർക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.നതാ കര്‍ഫ്യൂ സംസ്ഥാനത്തും കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളോട് ആവശ്യപ്പെട്ടു.
കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോള്‍ പാമ്പുകൾ പ്രവർത്തിക്കില്ല. മാഹിയിലും പെട്രോൾ പമ്പ് പ്രവർത്തിക്കില്ല. മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്സി എന്നിവ ഓടില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം.ചെയ്തിരിക്കുന്നത്. ഒന്നിലധികം ദിവസം യാത്രയുള്ള ദീര്‍ഘദൂര എക്സ്പ്രസ് തീവണ്ടികള്‍ ഓടും. കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച രാത്രി ഒമ്ബതിനുശേഷമേ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കു.
#JuntaCurfew to be observed between 7 am to 9 pm, today on Prime Minister Narendra Modi's appeal. #COVID19 pic.twitter.com/LMtGsl7XhU
— ANI (@ANI) March 22, 2020
ഇന്ത്യയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 293 ആയി. കേരളവും മഹാരാഷ്‌ട്രയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് രാജ്യത്തെ രോഗികളുടെ എണ്ണം ഉയർന്നത്. മഹാരാഷ‌്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികൾ – 63പേർ, കേരളത്തില്‍ 52. അതേസമയം രോഗം സമൂഹവ്യാപന ഘട്ടത്തിലാണെന്ന സൂചന നല്‍കി പൂനെയില്‍ 41കാരിക്കും ചെന്നൈയില്‍ യു. പി സ്വദേശിയായ 20കാരിക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. വിദേശ യാത്ര ചെയ്യുകയോ രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്‌തിട്ടില്ലാത്ത ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് സാമൂഹ്യ വ്യാപനത്തെപ്പറ്റി ആശങ്കയുയർത്തുന്നത്.
Post Your Comments