Latest NewsNewsIndia

നാ​ല​ര വ​യ​സു​കാ​രിക്ക് കോ​വി​ഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു, നോ​ർ​ത്ത് ഈ​സ്റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ആ​ദ്യ കേസ്

ഗുവാഹത്തി : നാ​ല​ര വ​യ​സു​കാ​രിക്ക് കോ​വി​ഡ്-19 ബാധ സ്ഥിരീകരിച്ചു. ആ​സാ​മിലാണ് സംഭവം,സംസ്ഥാനത്തെ ആ​ദ്യ കോ​വി​ഡ്-19 വൈറസ് ബാധയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കു​ട്ടി​​യും കു​ടും​ബവും ജോ​ർ​ഹ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈനിലാണ്. കു​ട്ടി​യു​ടെ ര​ണ്ടാം സാ​ന്പി​ൾ ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ ലാ​ബി​ലേ​ക്ക് പരിശോധനയ്ക്ക് അ​യ​ച്ചി​രിക്കുന്നു. ഇ​തി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്ര​മേ ലഭ്യമാകു.

Also read : കൊറോണ ബധിതര്‍ക്ക് ഒരു മില്ല്യണ്‍ യൂറോയുടെ സഹായ ഹസ്തവുമായി സൂപ്പര്‍ താരവും ഭാര്യയും

കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​ട്ടി​ക അധികൃതർ ത​യാ​റാ​ക്കി വരുന്നുവെന്നാണ് റിപ്പോർട്ട്. അ​മേ​രി​ക്ക​യി​ൽ ​നിന്നു ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ എ​ത്തി​യ ര​ണ്ട് വി​നോ​ദ സ​ഞ്ചാ​രി​കളിൽ ഒരാൾക്ക് നേരത്തെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചിരുന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന 421 പേ​രെ നി​രീ​ക്ഷി​ച്ചു​വ​രുന്നതിനിടെയാണ് കു​ട്ടി​ക്ക് രോ​ഗ​ല​ക്ഷ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു കുട്ടിയുടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button