![](/wp-content/uploads/2020/03/BENGLURU-CORONA.jpg)
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ വീടുപൂട്ടി മുങ്ങി. മെഴുവേലിയിൽ നിന്നുള്ള രണ്ട് പേരെയാണ് കാണാതായത്. അമേരിക്കയില്‍ നിന്നാണ് ഇവർ വന്നത്. ഹോം ഐസൊലേഷനിൽ കഴിയണമെന്ന് നിർദേശം നൽകിയിട്ടും ഇവരെ കാണാതാകുകയായിരുന്നു. തെരച്ചിൽ തുടരുകയാണ്. അതേസമയം, സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പതിനഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ പതിമൂന്നുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും എതിരെയാണ് കേസെടുത്തത്.
ഇതിനിടെ സംസ്ഥാനത്ത് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട്- അഞ്ച്, കണ്ണൂർ- നാല് കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, എറണാകുളം- രണ്ട് എന്നിങ്ങനെയാണ് കണക്കുകൾ. ഇവർ ദുബായിൽ നിന്ന് എത്തിയവരാണെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ത്രീകരിച്ചവരുടെ എണ്ണം 64 ആയി.
Post Your Comments