KeralaLatest NewsNews

കൊവിഡ് 19: കൊറോണ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നത് നിങ്ങൾക്ക് അറിയാമോ? എങ്കിൽ ഈ നമ്പറിൽ വിളിക്കു…നടപടി ഉടൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിക്കാതെ കൊവിഡ് 19 രോഗലക്ഷണങ്ങളോടെ കറങ്ങി നടക്കുന്നവരെ പിടിക്കാൻ കർശന നടപടി തുടങ്ങി. പൊതുജനങ്ങൾക്ക് തിരുവനന്തപുരം കളക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരമറിയിക്കാം. 1077 എന്ന നമ്പരിലാണ് വിളിച്ചറിയിക്കേണ്ടത്. നിരീക്ഷണത്തിലുള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയെടുത്ത് വാട്‌സാപ്പിൽ അയയ്ക്കാവുന്നതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്നും 12 പേർക്ക് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി. രോഗം വ്യാപിക്കുമോ എന്ന് പറയാനാകില്ലെന്നും കൊവിഡ് ബാധ ഒഴിവാക്കുന്നതിനായി ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും സർക്കാർ നൽകുന്ന നിർദ്ദേശം പാലിക്കേണ്ടതാണ്. എന്നിട്ടും ചിലർ നിരുത്തരവാദപരമായി പെരുമാറുന്നുണ്ടെന്ന് കാസർകോട്ടെ രോഗബാധിതനെ ഉദാഹരിച്ച് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതൻ തന്റെ ഇഷ്ടാനുസരണം എല്ലായിടത്തും പോയി. കാസർകോട് ജില്ലാ ഭരണസംവിധാനം ഇയാളുടെ യാത്രാവിവരം ഭാഗികമായി പ്രസിദ്ധീകരിച്ചു. ഇയാൾ പൂർണമായി സഹകരിക്കുന്നില്ല. ഇയാളെ നിരവധി തവണ ചോദ്യം ചെയ്തിട്ടും അവ്യക്തതയുണ്ട്. കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇത്തരക്കാർ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button