Latest NewsKeralaNews

ആള്‍ക്കൂട്ടത്തോടെ ജുമുഅ നമസ്‌കാരം: പള്ളി കമ്മിറ്റിക്കെതിരെ കേസ്‌

കണ്ണൂര്‍•കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച് ജുമുഅ നമസ്കാരം നടത്തിയ കണ്ണൂര്‍ പിലാത്തറ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലാ കലക്ടര്‍ വിവിധ മതമേലധ്യക്ഷ്യന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഉള്‍പ്പടെ ആള്‍ക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വെള്ളിയ നടന്ന നമസ്കാരത്തില്‍ 500 ഓളം വിശ്വാസികള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button