
സിനിമയിൽ അഭിനയിക്കാൻ വ്യത്യസ്‌തമായ രീതിയിൽ ചാൻസ് ചോദിച്ച യുവാവിന്റെ ചാറ്റ് പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്. കൊറോണ ഭീതിയുടെ സാഹചര്യത്തിൽ കരുതലോടെയാണ് ലോകം ജീവിക്കുന്നത്. ഇത്തരമൊരു അവസരത്തിലും വളരെ വ്യത്യസ്തമായി ചാൻസ് ചോദിക്കാൻ മനസ്സുകാട്ടിയ ഒരാളുടെ ചാറ്റ് സന്ദേശം കൗതുകം പരത്തുകയാണ്. ‘ചേട്ടാ, ഞാൻ കൊറോണ കാരണം ചത്തില്ലെങ്കിൽ, അടുത്ത സിനിമയിൽ അവസരം തരുമോ?’ എന്നാണ് ഇയാൾ ചോദിക്കുന്നത്. ആൾ ആരെന്ന് ബേസിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം അടുത്ത ചിത്രം മിന്നൽ മുരളിയുടെ തയാറെടുപ്പിലാണ് ബേസിൽ . ആദ്യ ചിത്രമായ ഗോദയിലെ നായകൻ ടൊവിനോ തോമസ് തന്നെയാണ് ഈ സിനിമയിലും നായകനാകുന്നത്.
Post Your Comments