
കൊച്ചി: ബേസിൽ ജോസഫിനെ നായകനാക്കി മുഹാഷിൻ സംവിധാനം ചെയ്യുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്.
പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവ്വഹിച്ച ഹർഷാദാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നത്. അർജുൻ സേതു, എസ്മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പിആർഓ- പ്രതീഷ് ശേഖർ.
Post Your Comments