
കൊച്ചി: മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. ചിത്രം ഫെബ്രുവരി പത്തിന് ഫ്രൈഡേ ഫിലിംസ് പ്രദർശനത്തിനെത്തിക്കും.
ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപും, തൻവി റാമുമാണ് ചിത്രത്തിലെ നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ആദിത്യൻ ചന്ദ്ര ശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സ്റ്റാർട്ടപ്പുകൾക്ക് ‘സിസ്റ്റം ഇന്റഗ്രേറ്ററായി’ മാറാം, പുതിയ പദ്ധതിയുമായി കേന്ദ്രം
വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്. എഡിറ്റിംഗ് – ലിജോ പോൾ, കലാസംവിധാനം – ത്യാഗു, മേക്കപ്പ് – സുധി, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെഎം നാസർ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി, സുശീലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വാഴൂർ ജോസ്
Post Your Comments