KeralaCinemaMollywoodLatest NewsNewsEntertainment

3000 രൂപ തരാം വില്‍ക്കുന്നുണ്ടോ എന്ന് ആരാധകൻ : നിങ്ങളുടെ വലിയ ഓഫറിന് നന്ദിയെന്ന് ബേസില്

ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം നടത്തിയ ബോട്ട് യാത്രയുടെ ചിത്രങ്ങള്‍

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനും സംവിധായകനാണ് ബേസില്‍ ജോസഫ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ചർച്ച.

ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം നടത്തിയ ബോട്ട് യാത്രയുടെ ചിത്രങ്ങള്‍ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കു താഴെ വന്ന ഒരു കമന്റിനു താരം നൽകിയ മറുപടി വൈറൽ. ‘3000 രൂപ തരാം ഈ അക്കൗണ്ട് വില്‍ക്കുന്നുണ്ടോ’ എന്നായിരുന്നു ഇന്‍വെസ്റ്റ്‌മെന്റ് ബൈ ലിസ എന്ന അക്കൗണ്ടില്‍ നിന്നും വന്ന കമന്റ്.

read also: കോവിഡ് 19: ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുമായി നീണ്ട ക്യൂ നില്‍ക്കുന്ന ചൈനാക്കാര്‍, വീഡിയോ പുറത്ത്

‘നിങ്ങളുടെ വലിയ ഓഫറിന് നന്ദി പക്ഷെ ഞാന്‍ ഇത് വില്‍ക്കുന്നില്ല’ എന്നാണ് ബേസിലിന്റെ മറുപടി. ഇതിന് പിന്നാലെ കമന്റുമായി ആരാധകരും ചിത്രത്തിന് താഴെ എത്തി. ‘3000 നല്ല ഓഫറായിരുന്നു’ എന്നും ‘നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ അക്കൗണ്ട് എടുത്തോളൂ 1500 തന്നാല്‍ മതി’ എന്നിങ്ങനെയുള്ള മറുപടിയുമായി ആരാധകരും എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button