ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി കമല്‍നാഥ് രാജിക്കൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കമല്‍നാഥ് രാജിസമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നതിനാലാണ് രാജി. മധ്യപ്രദേശ് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
കോണ്‍ഗ്രസ്സില്‍നിന്ന് 22 എം.എല്‍.എ.മാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. വിശ്വാസവോട്ടെടുപ്പ് സമാധാനപരമായി നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പരസ്യവോട്ടെടുപ്പാണ് നടത്തേണ്ടത്. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. സഭാ നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആറ് മന്ത്രിമാരടക്കം 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കൊവിഡിന്‍റെ പേരില്‍ നിയമസഭ സമ്മേളനം നീട്ടിവച്ച് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാനുള്ള കമല്‍നാഥ് സര്‍ക്കാരിന്‍റെ നീക്കമാണ് കോടതി തടഞ്ഞത്.206 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ്.
Post Your Comments