Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കൊറോണ സ്ഥിരീകരിച്ചയാള്‍ക്കൊപ്പം യാത്രചെയ്തവര്‍ വിവരം നല്‍കണമെന്ന് അധികൃതർ

കോഴിക്കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയ്‌ക്കൊപ്പം യാത്രചെയ്തവരും സമ്പർക്കം പുലർത്തിയവരും വിവരം അറിയിക്കണമെന്ന് കോഴിക്കോട് കളക്ടര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read also: കൊറോണ വൈറസ് മൂലം മരിക്കുന്ന മുസ്ലിങ്ങളെ അടക്കം ചെയ്യരുത്; ദഹിപ്പിക്കണം- ഷിയാ വഖഫ് ബോര്‍ഡ്

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കാസര്‍കോട് ജില്ലയില്‍ ഇന്നലെ (19.03.2020) കോവിഡ് 19 രോഗം സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച്‌ 11ന് രാവിലെ 7:30നുള്ള എയര്‍ ഇന്ത്യയുടെ IX 344 നമ്ബര്‍ വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ കൂടെ യാത്ര ചെയ്തവരെയും രോഗിയുമായി നേരിട്ട് ഇടപഴകിയ വരെയും കണ്ടെത്തി വരുന്നു.
ഈ സാഹചര്യത്തില്‍ മാര്‍ച്ച്‌ 11ന് എയര്‍ ഇന്ത്യയുടെ IXb344 നമ്ബര്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്തവരും രോഗിയുമായി നേരിട്ട് ഇടപഴകിയവരുമായ കോഴിക്കോട് സ്വദേശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടേണ്ടത്. അവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടേണ്ടതുമാണ്. ഇവര്‍ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാന്‍ പാടുള്ളതല്ല.

ജില്ലാ കണ്‍ട്രോള്‍ റൂം: 04952373901, 2371471, 2371002.

shortlink

Related Articles

Post Your Comments

Related Articles


Back to top button