Latest NewsNewsIndia

കൊറോണ വൈറസ് മൂലം മരിക്കുന്ന മുസ്ലിങ്ങളെ അടക്കം ചെയ്യരുത്; ദഹിപ്പിക്കണം- ഷിയാ വഖഫ് ബോര്‍ഡ്

ലക്നോ: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന മുസ്ലീങ്ങളെ അടക്കം ചെയ്യരുതെന്ന് യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മേധാവി വസീം റിസ്വി. എന്നാല്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നതിനാല്‍ മൃതദേഹങ്ങള്‍ വൈദ്യുത ശ്മശാനങ്ങളിൽ സംസ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഒരു മുസ്ലീം രോഗി കൊറോണ വൈറസ് ബാധിച്ച് മരിക്കുകയാണെങ്കിൽ, രോഗിയുടെ കുടുംബം മരണപ്പെട്ടയാളെ അടക്കം ചെയ്യാതെ ഒരു വൈദ്യുത ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടത്തണം. ഈ രീതിയിൽ മരിച്ചയാൾ മാത്രമല്ല, ആ ശരീരത്തിലെ വൈറസ് കത്തി നശിക്കുകയും പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും, ”- റിസ്വി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം, മൃതദേഹം അടക്കം ചെയ്യുന്നത് മൂലം അണുബാധ പടരുമെന്ന ഭീഷണിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് ആരെങ്കിലും മരിച്ചാൽ അടക്കം ചെയ്യനായാലും ദാഹിപ്പിക്കനായാലും വിശദമായ ഡിസ്പോസൽ പ്രോട്ടോക്കോളുകൾ ഉണ്ട്. രണ്ട് സാഹചര്യങ്ങളിലും, വൈറസ് തുടര്‍ന്ന് വ്യാപിക്കുന്നത് തടയുന്നു. എന്നിരുന്നാലും, രണ്ട് രീതികളിലും, അന്തിമ ചടങ്ങുകൾ നടത്തുന്നവർ പ്രോട്ടോക്കോളുകൾ പാലിക്കണം. മൃതദേഹം ആശുപത്രിയിൽ നിന്ന് ശവസംസ്കാര സ്ഥലത്തേക്ക് മാറ്റുന്നതിനും അതിൽ ഉൾപ്പെട്ട മറ്റുള്ളവരും അത് പാലിക്കണമെന്നും കോവിഡ് -19 യുപി സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥൻ വികാസെന്ദു അഗർവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button