KeralaLatest NewsNews

സംസ്ഥാന സര്‍ക്കാരിനെതിരേ കോഴിക്കോട് കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരേ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് വീണ്ടും ഭീഷണിക്കത്ത്. ‘സി.പി.ഐ.എം.എൽ. റെഡ് ഫ്ളാഗ് വയനാട് ദളം’ എന്നവകാശപ്പെട്ടാണ് തപാൽമാർഗം കത്ത് ലഭിച്ചത്.

നക്സലുകളെ കൊന്നൊടുക്കുന്ന കുത്തക മുതലാളിമാർക്ക് കീഴടങ്ങിയ പിണറായി സർക്കാരിന് നവകേരളസദസ്സിൽ ശക്തമായ മറുപടി നൽകാൻ ആഹ്വാനം ചെയ്യുന്നതാണ് കത്തിന്റെ ഉള്ളടക്കം. കത്തിന്റെ ഉടവിടം കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, കത്ത് നടക്കാവ് പോലീസിന് കളക്ടർ കൈമാറിയിട്ടില്ല. വിവരം പുറത്താകരുതെന്ന് പോലീസിന് കളക്ടർ കർശനനിർദേശവും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button