കൊച്ചി: മഹാമാരിയായ കൊറോണ കോടിക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് റിപ്പോർട്ട്. കൊറോണ ദിവസ വേതനക്കാരെയും ഡ്രൈവർമാരെയും, ചെറുകിട വ്യാപാരികളെയുമൊക്കെ അങ്ങേയറ്റം വലച്ചിരിക്കുകയാണ്. 2.47 കോടി ജോലികൾ നഷ്ടപ്പെടും എന്നാണ് ഇൻറര്‍നാഷണൽ ലേബര്‍ ഓര്‍ഗനൈസേഷൻറെ കണ്ടെത്തൽ. എന്നാൽ ഇത് മുൻനിര്‍ത്തിയുള്ള അന്താരാഷ്ട്ര നയത്തിന് പ്രത്യാഘാധങ്ങൾ കുറയ്ക്കാൻ ആയേക്കും എന്നാണ് യുഎന്നിൻറെ വില ഇരുത്തൽ.
കോവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നതോടെ എല്ലാ രാജ്യങ്ങളും ഇതേ പ്രതിസന്ധി നേരിടുകയാണ്. ദരിദ്രരെന്നും സമ്പന്നരെന്നും വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും ഉണ്ട് ഇതിൻറെ പ്രതിഫലനം. ഇതിനിടെ കൊറോണ വൈറസിൻറെ വ്യാപനം ലോകമെമ്പാടുമുള്ള2.5 കോടിയോളം ജോലികൾ ഇല്ലാതാക്കിയേക്കും എന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് യുഎൻ ആണ്.
ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴാണ് കൊറോണയുടെ വരവ്. അതുകൊണ്ടു തന്ന അസംഘടിത മേഖലയിൽ ഉൾപ്പെടെയുള്ള നിരവധി തൊഴിലുകളും വൈറസ് തുടച്ചുനീക്കുമെന്ന കണ്ടെത്തലുമായാണ് യുഎൻ എത്തിയിരിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിനായി ഐടി കമ്പനികൾ ഉൾപ്പെടെ ജീവനക്കാര്‍ക്ക് ഇതിനോടകം വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ചെറുകിട വ്യാപാരികൾക്ക് നികുതി ഇളവുകൾ നൽകണമെന്നും നിര്‍ദേശമുണ്ട്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായേക്കാം.
Post Your Comments