രാജ്യം പുതിയ വാഹന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് ചുവട് വെക്കുന്നതിന് മുന്നോടിയായി ആർഇ സീരീസിലെ മൂന്നുചക്ര വാഹനങ്ങളുടെ ബിഎസ് 6 പതിപ്പ് വിപണിയിലെത്തിച്ച് ബജാജ്. ആര്‍ഇ, മാക്സിമ, മാക്സിമ കാര്‍ഗോ വിഭാഗങ്ങളിലായി പതിനാല് വാണിജ്യ വിഭാഗങ്ങളിലായി പതിനാല് വാണിജ്യ മൂന്നുചക്ര വാഹനങ്ങളാണ് അവതരിപ്പിച്ചത്.
Also read : സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
ആര്‍ഇ, മാക്സിമ വിഭാഗങ്ങളിലെ നിലവിലെ 470 സിസി ഡീസൽ എൻജിൻ ഇജിആര്‍, കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ നല്‍കിയാണ് ബിഎസ് 6 ആക്കി മാറ്റിയത്. അതേസമയം 236 സിസി എന്‍ജിന്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനത്തോടെയാണ് വിപണിയിലെത്തുക. സിഎന്‍ജി, എല്‍പിജി, എന്നീ ഇന്ധന ഓപ്ഷനുകളിലും ആര്‍ഇ സീരീസ് വാഹനങ്ങള്‍ ലഭിക്കും.
Post Your Comments