ജനപ്രിയ മോഡൽ ബൈക്കുകളുടെ വില ഉയർത്തി വാഹന നിർമാതാക്കളായ ടിവിഎസ്. എന്‍ട്രി ലെവല്‍ മോഡലുകളായ സ്പോര്‍ട്ട് ബിഎസ് VI, കമ്മ്യൂട്ടര്‍ ബൈക്ക് റേഡിയോൺ ബിഎസ് VI എന്നിവയുടെ വിലയാണ് ഉയർത്തിയത്. 750 രൂപയാണ് ഇരു മോഡലുകളിലും വർദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
Also read : നേട്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി : ഈ ആഴ്ചത്തെ വ്യാപാരം അവസാനിച്ചു
ബിഎസ് VI -ലേക്ക് നവീകരിച്ച് ശേഷം സ്‌പോർട്ടിന് ലഭിക്കുന്ന ആദ്യ വില വർദ്ധനയാണിത്. ബൈക്കിന്റെ ഫീച്ചറുകളിലോ, മെക്കാനിക്കള്‍ ഫീച്ചറുകളിലോ കമ്ബനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. പുതുക്കിയ വില അനുസരിച്ച് കിക്ക് സ്റ്റാര്‍ട്ടിന് 52,500 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് മോഡലിന് 59,675 രൂപയും ആണ് വില. ബ്ലാക്ക്/റെഡ്, വൈറ്റ്/പര്‍പ്പിള്‍, വൈറ്റ്/റെഡ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വോള്‍കാനോ റെഡ്, മെര്‍ക്കുറി ഗ്രേ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും ബൈക്ക് വിപണിയിൽ ലഭിക്കുക.
110 സിസി ഡിയോണിന്റെ ബിഎസ്-6 പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അടിസ്ഥാന മോഡല്‍ 59,742 രൂപയ്ക്ക് ലഭ്യമാകും. 2020 ഏപ്രിലില്‍ അവതരിപ്പിച്ചപ്പോൾ ബിഎസ് 4 പതിപ്പിനേക്കാള്‍ 6,632 രൂപ മുതല്‍ 8,632 രൂപ വരെ വില കൂടുതലായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഡ്രം ബ്രേക്കുകളും സ്പെഷ്യല്‍ എഡിഷന്‍ വേരിയന്റിനു മുന്‍വശത്ത് ഒരു ഓപ്‌ഷണല്‍ ഡിസ്ക് ബ്രേക്കും നൽകിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വൈറ്റ്, ബ്ലാക്ക്, ബീജ്, പര്‍പ്പിള്‍, റെഡ്, ഗ്രേ, സ്പെഷ്യല്‍ എഡിഷന്‍ ബ്ലാക്ക്, ബ്രൗണ്‍ നിറങ്ങളിലും വിപണിയിൽ ലഭ്യമാണ്. ഹീറോ സ്പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവരാണ് നിരത്തിൽ ടിവിഎസ് റേഡിയോണിന്‍റെ എതിരാളികള്‍.
Post Your Comments