Latest NewsIndiaNewsBusiness

സ്‌പൈസ്‌ജെറ്റ് എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂ ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപകമാകുന്നതോടെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും റദ്ദാക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്. ഏപ്രില്‍ 30 വരെയുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. സാഹചര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാകുന്ന പക്ഷം സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും സ്‌പൈസ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു.240 ഓളം ട്രെയിന്‍ സര്‍വ്വീസുകളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്.

Also read : മദ്യം ഓണ്‍ലൈനാക്കണം: ഹര്‍ജിക്കാരന് എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി

കൊവിഡ് 19 വ്യാപനത്തോടെ വരുമാനത്തിൽ വന്‍ ഇടിവു വന്നതിനാൽ ഉയര്‍ന്ന ജീവനക്കാരുടെ ശമ്പളം ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറയ്ക്കാനൊരുങ്ങുന്നു. ശമ്പളത്തില്‍ 25 ശതമാനത്തോളം കുറവുവരുത്തുന്നതായി സിഇഒ റോണോജോയ് ദത്ത അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇ-മെയിലില്‍ ജീവനക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരുള്ള ബാന്‍ഡ്-എ, ബി എന്നീ വിഭാഗങ്ങളിലുള്ളവരുടെ ശമ്പളം കുറയ്ക്കില്ല.

സിഇഒ 25 ശതമാനം, സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലുള്ളവർക്ക് 20 ശതമാനം, വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവര്‍ക്ക് 15 ശതമാനം, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാന്‍ഡ്-ഡി വിഭാഗങ്ങളിലുള്ളവര്‍ക്ക് 10 ശതമാനം, സി-ബാന്‍ഡിലുള്ളവര്‍ക്ക് അഞ്ചു ശതമാനം എന്നിങ്ങനെയാണ് ശമ്പളത്തിൽ കുറവ് വരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button