പള്‍സര്‍ നിരയിലെ രണ്ടു ബൈക്കുകളുടെ ബിഎസ് 6 പതിപ്പ് പുറത്തിറക്കി ബജാജ്. 220F, ഫ്‌ലെയര്‍ഡ് ആര്‍എസ്200 എന്നീ മോഡലുകളുടെ ബിഎസ് 6 പതിപ്പാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.
പൾസർ 220F ന്റെ എൻജിനിലാണ് പ്രധാനമായും മാറ്റമുള്ളത്. ഡിസൈനിൽ യാതൊരു മാറ്റങ്ങളും കമ്പനി വരുത്തിയിട്ടില്ല. നിലവിലെ സെമി ഫെയറിംഗ് ഡിസൈൻ ഇപ്പോഴും മാറ്റമില്ലാതെ തന്നെ പിന്തുടരുന്നു. മുന്നിൽ വലിയ ബ്രേക്ക് ഡിസ്ക് നൽകി എന്നുള്ളതാണ് മറ്റൊരു പ്രധാന മാറ്റം, നേരത്തെ 260 എംഎം ആയിരുന്ന ഫ്രണ്ട് ഡിസ്ക് ഇപ്പോൾ 280 എംഎം ആക്കിയിട്ടുണ്ട്.
ബിഎസ് 6ലേക്ക് മാറിയപ്പോൾ മുൻ മോഡലിനെ അപേക്ഷിച്ച് 0.5 ബി എച്ച് പി കരുത്ത് കുറഞ്ഞിട്ടുണ്ട്. സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിൻ 20.1 ബിഎച്ച്പി കരുത്തും 18.5 ന്യൂട്ടൺമീറ്റർ ടോർക്കും ഉൽപ്പാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് റെഡ് എന്നീ ഡ്യൂവൽ ടോൺ നിറങ്ങളിൽ ലഭ്യമാകുന്ന പൾസർ 220F ബി എസ് 6 പതിപ്പിനു 1.17 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബി എസ് 4 പതിപ്പിനെക്കാൾ 8960 രൂപ കൂടിയിട്ടുണ്ട്. നേരത്തെ തന്നെ ബുക്കിങ്ങുകൾ ആരംഭിച്ച ബൈക്കിന്റെ വിൽപ്പന ലോക്ഡൗൺ കാലത്തിനുശേഷം ആയിരിക്കും ഉണ്ടാവുക.
ആര്‍എസ്200 -ന്റെ നിലവിലെ രൂപകൽപ്പനയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല, പുതിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ബൈക്കിന്റെ ഭാരം മുമ്പത്തേതിനേക്കാള്‍ 2 കിലോഗ്രാം വർദ്ധിച്ചു. 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് ഡിറ്റിഎസ് ഐ (ട്രിപ്പിള്‍ സ്പാര്‍ക്ക്) എഞ്ചിൻ തന്നെ നിലവിൽ തുടരുന്നു പരമാവധി കരുത്ത് ഇപ്പോഴും 24.5 ബിഎച്ച്പി ആയി തുടരുന്നുണ്ടെങ്കിലുംടോര്‍ക്കുംറേറ്റിംഗ് 0.1 എന്‍എംകൂടുതലാണ്. 18.7എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു.
Also read : കോവിഡ് 19, ഇരുചക്ര വാഹന വിപണിയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ്
1,44,966 രൂപയാണ്. ബൈക്കിന്റെ ഇപ്പോഴത്തെ എക്‌സ്-ഷോറൂം ബൈക്കിന്റെ വില വര്‍ധന പോലും മറ്റു മോഡലുകളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം അധിക ചെലവ് ലാഭിക്കാനായി ബജാജ്, ബിഎസ് 4 പതിപ്പില്‍ മുമ്പ് ലഭ്യമായിരുന്ന ഡ്യുവല്‍-ചാനല്‍ എബിഎസ് പതിപ്പ് ഇപ്പോള്‍ നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments