Bikes & ScootersLatest NewsNewsAutomobile

സ്‌കൂട്ടി പെപ് പ്ലസിന്റെ ബിഎസ് 6മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ് 

ജനപ്രിയ സ്കൂട്ടറായ സ്‌കൂട്ടി പെപ് പ്ലസിന്റെ ബിഎസ് 6മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്.  ഫീച്ചറുകളിലും രൂപകൽപ്പനയിലും മാറ്റമില്ല.  ബിഎസ് 6 എൻജിനും പുതിയ  പെയിന്റ് സ്‌കീമുകളുമാണ് സ്കൂട്ടറിലെ മാറ്റം. മൊബൈൽ  ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് 12 വോള്‍ട്ട് സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാം എന്നിവയാണ് മറ്റു പ്രത്യേകതകൾ.

SCOOTY PEP PLUS BLUE

87.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് ബിഎസ് 6 എൻജിൻ 6,500 ആര്‍പിഎമ്മില്‍ 5 ബിഎച്ച്പി പരമാവധി കരുത്തും 4,000 ആര്‍പിഎമ്മില്‍ 5.8 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ച് സ്കൂട്ടറിന് നിരത്തിൽ കരുത്തേകുന്നു. 1,230 മില്ലിമീറ്ററാണ് സ്‌കൂട്ടറിന്റെ വീല്‍ബേസ്. മുന്‍, പിന്‍ ചക്രങ്ങളില്‍ 110 എംഎം വ്യാസമുള്ള ഡ്രം ബ്രേക്ക് നല്‍കിയിരിക്കുന്നു. 95 കിലോഗ്രാം മാത്രമാണ് കര്‍ബ് വെയ്റ്റ്.

Also read : മെട്രോയിൽ വിവിധ തസ്തികകളിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കോറല്‍ മാറ്റ്, അക്വാ മാറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലും ഇപ്പോള്‍ സ്‌കൂട്ടര്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 51,754 രൂപയും ബേബലിഷിയസ്, മാറ്റ് എഡിഷന്‍ സീരീസിന് 52,954 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.  ബിഎസ് 4 മോഡലിനെ അപേക്ഷിച്ച്  ഏകദേശം 6,700 രൂപയും 6400 രൂപയും വില കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button