Latest NewsBikes & ScootersNewsAutomobile

ബിഎസ്-6 മോഡൽ റേഡിയോൺ വിപണിയിലെത്തിച്ച് ടിവിഎസ്

കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ താരമായ റേഡിയോണിന്റെ ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് ടിവിഎസ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള എൻജിനാണ് പ്രധാന സവിശേഷത.സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയ്മിലാണ് റേഡിയോണിനെ നിർമ്മിച്ചിരിക്കുന്നത്. വലിയ സീറ്റ്, ഹെഡ്‌ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവ മറ്റു സവിശേഷതകൾ.

Also read : ലോക്ക് ഡൗണിനിടെ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ച് വോഡഫോണ്‍

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8.08 ബിഎച്ച്പി പവറും 8.7 എന്‍എം ടോര്‍ ക്കും സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. 18 ഇഞ്ച് അലോയി വീലാണ് നൽകിയിരിക്കുന്നത്. 180 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 58,992 രൂപ മുതല്‍ 64,992 രൂപ വരെയാണ് റേഡിയോൺ ബിഎസ്-6 മോഡലിന്റെ വില. ബിഎസ്-4 മോഡലുകളെക്കാള്‍ 8600 രൂപ വരെ കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button