
കാസർകോട്: കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. കാസര്‍കോട് കോവിഡ് രോഗം സ്ഥിരീകരിച്ച ആളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്. കല്യാണ ചടങ്ങില്‍ വെച്ച് മഞ്ചേശ്വരം എംഎല്‍എ കോവിഡ് രോഗിയ്ക്ക് ഹസ്തദാനം നല്‍കിയിരുന്നു. മറ്റൊരു പൊതുപരിപാടിയിലും രോഗി പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലിനെ രോഗി കാണുന്നത്.
Read also: മംമ്ത മോഹന്‍ദാസും ഐസലേഷനില്‍
11-ാം തീയതി കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലാണ് കാസർകോട് സ്വദേശി വിമാനമിറങ്ങിയത്. അന്ന് കോഴിക്കോട് ഒരു ഹോട്ടലിൽ ഇദ്ദേഹം തങ്ങി. 12-ാം തീയതി മാവേലി എക്സ്പ്രസിൽ കാസർകോട്ടേക്ക് വന്നു. 12-ാം തീയതി മുതൽ 17-ാം തീയതി വരെ ഇദ്ദേഹം കാസർകോടുണ്ടായിരുന്നു. ഇതിനിടെ നിരവധി പൊതുപരിപാടികളിൽ രോഗി പങ്കെടുത്തിട്ടുണ്ട്.
Post Your Comments