തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 28 ആയി. ഇതില്‍ മൂന്നു പേര്‍ നേരത്തെ രോഗം ഭേദമായവര്‍ ആണ്.
രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. 237 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 64 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 6103 പേരെയാണ് ഇന്ന് പുതിയതായി നിരീക്ഷണത്തിലാക്കിയത്. 2921 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ 2342 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments