ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ. മാര്‍ച്ച് 22 മുതല്‍ 29 വരെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. കൂടാതെ പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും നിർദേശമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തിലും മാറ്റം വരുത്തി. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര്‍ ഓഫീസിൽ എത്തിയാണ് ജോലി ചെയ്യേണ്ടത്. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇവരുടെ ജോലി സമയത്തിലും മാറ്റം ഉണ്ടാകും.
Post Your Comments