ബീജിംഗ്: പനി ബാധിക്കുമ്പോൾ ഉപയോഗിക്കുന്ന ‘അവിഗാന്‍’ എന്നു പേരുള്ള മരുന്ന് കൊറോണ വൈറസ് ബാധയെ ചെറുക്കുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ദര്‍. ചൈനയില്‍ 300 പേരില്‍ തങ്ങള്‍ ഈ മരുന്ന് പ്രയോഗിച്ചുവെന്നും അവരുടെ രോഗം ഭേദമായെന്നും ഇവര്‍ അവകാശപ്പെടുന്നു. ജാപ്പനീസ് ‘ആന്റി ഫ്‌ളൂ’ മരുന്നായ അവിഗാനിലെ ‘ഫാവിപിറാവിര്‍’ എന്ന ചേരുവയ്ക്കാണ് കൊറോണ രോഗത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷിയുള്ളത്.
മരുന്ന് ഉപയോഗിക്കാത്ത രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ അത് ഉപയോഗിച്ചവരുടെ ശ്വാസകോശം കാര്യമായ പുരോഗതി നേടിയെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു. ഈ ചേരുവ ശരീരത്തിലെത്തുമ്പോള്‍ വൈറസിന്റെ വയറസിന്റെ വളര്‍ച്ചയെ കാര്യമായി ചെറുക്കും. കൊറോണ രോഗത്തിനെതിരെ, ഫാവിപിറാവിര്‍ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാന്‍ എന്ന് പേരുള്ള ഫാര്‍മസ്യുട്ടിക്കല്‍സ് നിര്‍മ്മിച്ചു തുടങ്ങി.
Post Your Comments