തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും. അടുത്ത മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യും. 500 കോടി രൂപ ആരോഗ്യ പാക്കേജിനായി മാത്രം മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Read also: രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളില്‍ 200കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും.നേരത്തെ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. 1000ഭക്ഷണ ശാലകകളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കും. 50കോടി ഇതിനുവേണ്ടി മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments