ചെന്നൈ: തമിഴ്‌നാട്ടിൽ ആശങ്ക പരാതി പുതിയ റിപ്പോർട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി ഇയാൾക്ക് യാതൊരുവിധ ബന്ധമോ ഇല്ല. എന്നിട്ടും രോഗം പകര്‍ന്നത് എങ്ങനെയാണെന്നാണ് ആശങ്ക. യുപിയിലും ഡല്‍ഹിയിലും ഇയാള് യാത്ര ചെയ്ത രാജധാനി എക്‌സ്പ്രസിൽ നിന്നായിരിക്കും രോഗം പകർന്നതെന്നാണ് കരുതുന്നത്. ഇയാളുടെ സമ്പര്‍ക്ക പട്ടികയ്ക്കായി ഡല്‍ഹി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. പ്രത്യേക പരിശോധനയ്ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദൗത്യസംഘത്തെ നിയമിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം കേരളം ഉള്‍പ്പടെ കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
Post Your Comments